Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dominican Republic

മി​സ് വേ​ൾ​ഡ് കി​രീ​ടം ചൂ​ടി ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ ജൊ​ഹെ​യ്റി മോ​ള 

ഹ​നോ​യ്: മി​സ് വേ​ൾ​ഡ് കി​രീ​ടം ചൂ​ടി ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ ജൊ​ഹെ​യ്റി മോ​ള. വി​യ​റ്റ്നാ​മി​ൽ ന​ട​ന്ന മി​സ് വേ​ൾ​ഡ് 2026 സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ലാ​ണ് ജൊ​ഹെ​യ്റി ജേ​താ​വാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​സ് വേ​ൾ​ഡാ​യ താ​യ്‌‌​ല​ൻ​ഡി​ന്‍റെ ഓ​പ​ൽ സു​ചാ​ത ചു​വാ​ങ്സ്രി വി​ജ​യി​യാ​യ ജൊ​ഹെ​യ്റി​യെ മി​സ് വേ​ൾ​ഡ് കി​രീ​ട​മ​ണി​യി​ച്ചു.

സ്പെ​യി​നി​ന്‍റെ എ​ലി​സ​ബ​ത്ത് റെ​യ്ൻ​സി​നാ​ണ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം. മ​ലേ​ഷ്യ​യു​ടെ താ​നു​സി​യ ചെ​ട്ടി മൂ​ന്നാം സ്ഥാ​നം നേ​ടി. ഇ​ന്ത്യ​യി​ൽ​നി​ന്ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത നി​കി​ത പോ​ർ​വാ​ൽ മ​ത്സ​ര​ത്തി​ലെ ടോ​പ് 40ൽ ​ഇ​ടം​നേ​ടി. എ​ന്നാ​ൽ, നി​കി​ത​യ്ക്ക് അ​ടു​ത്ത​ഘ​ട്ട​മാ​യ ടോ​പ് 20ൽ ​ഇ​ടം​നേ​ടാ​നാ​യി​ല്ല. 

Latest News

Corehub Up